Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forms High-powered

ഡൽഹിയിലെ വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധത്തിൽ അ​​​​ന്വേ​​​​ഷ​​​​ണം: ഉ​​​​ന്ന​​​​താ​​​​ധി​​​​കാ​​​​ര സ​​​​മി​​​​തി രൂ​​​പ​​​ീക​​​രി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​രീ​​​​ക്ഷാ ക്ര​​​​മ​​​​ക്കേ​​​​ടി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് ജൂ​​​​ലൈ 20ന് ​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് മാ​​​​ർ​​​​ച്ചി​​​​നി​​​​ടെ​​​യു​​​​ണ്ടാ​​​​യ അ​​​​ക്ര​​​​മ​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​ള്ള സ്വ​​​​ത​​​​ന്ത്ര അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് അ​​​​ഞ്ചം​​​​ഗ ഉ​​​​ന്ന​​​​താ​​​​ധി​​​​കാ​​​​ര അ​​​​ന്വേ​​​​ഷ​​​​ണ സ​​​​മി​​​​തി​​​​ക്ക് സു​​​​പ്രീം​​​​കോ​​​​ട​​​​തി രൂ​​​​പം ന​​​​ൽ​​​​കി.

സു​​​​പ്രീം​​​​കോ​​​​ട​​​​തി മു​​​​ൻ ജ​​​​ഡ്ജി ജ​​​​സ്റ്റീ​​​​സ് ആ​​​​ർ.​​​​ സു​​​​ഭാ​​​​ഷ് റെ​​​ഡ്ഢി​ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​യ സ​​​​മി​​​​തി​​​​യി​​​​ൽ, പ​​​​ഞ്ചാ​​​​ബ്-​​​​ഹ​​​​രി​​​​യാ​​​​ന ഹൈ​​​​ക്കോ​​​​ട​​​​തി മു​​​​ൻ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ര​​​​വി​​​​ശ​​​​ങ്ക​​​​ർ ഝാ, ​​​​ഡ​​​​ൽ​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി മു​​​​ൻ ജ​​​​ഡ്ജി ജ​​​​സ്റ്റീ​​​​സ് ശാ​​​​ലി​​​​ന്ദ​​​​ർ കൗ​​​​ർ, സി​​​​ബി​​​​ഐ മു​​​​ൻ ഡ​​​​യ​​​​റ​​​​ക്‌​​​ട​​​ർ ഋ​​​​ഷി കു​​​​മാ​​​​ർ ശു​​​​ക്ല, മേ​​​​ഘാ​​​​ല​​​​യ മു​​​ൻ ഡി​​​​ജി​​​​പി ഡോ. ​​​​എ​​​​ൽ.​​​​ആ​​​​ർ. ബി​​​​ഷ്ണോ​​​​യ് എ​​​​ന്നി​​​​വ​​​​രാ​​​​ണ് മ​​​​റ്റ് അം​​​​ഗ​​​​ങ്ങ​​​​ൾ.
അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ സ​​​​മി​​​​തി ഇ​​​​ട​​​​ക്കാ​​​​ല അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ട് എ​​​​ത്ര​​​​യും വേ​​​​ഗം സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത്, ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ജോ​​​​യ്മ​​​​ല്യ ബാ​​​​ഗ്ചി, വി.​​​​ മോ​​​​ഹ​​​​ന എ​​​​ന്നി​​​​വ​​​​ർ ഇ​​​​ന്ന​​​​ലെ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി. റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി തു​​​​ട​​​​ർ​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കും.

ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മ​​​​ പ​​​രാ​​​തി​​​ക​​​ൾ​​​ക്കു മു​​​ൻ​​​ഗ​​​ണ​​​ന

പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ പോ​​​​ലീ​​​​സും മ​​​​റ്റ് സു​​​​ര​​​​ക്ഷ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളും ന​​​​ട​​​​ത്തി​​​​യ അ​​​​തി​​​​ക്ര​​​​മം, പെ​​​​ല്ല​​​​റ്റ് തോ​​​​ക്ക് പ്ര​​​​യോ​​​​ഗം, അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​മ്പോ​​​​ഴും ബ​​​​ലം പ്ര​​​​യോ​​​​ഗി​​​​ക്കു​​​​മ്പോ​​​​ഴും പോ​​​​ലീ​​​​സു​​​​കാ​​​​ർ കൃ​​​​ത്യ​​​​മാ​​​​യ യൂ​​​​ണി​​​​ഫോ​​​​മും നെ​​​​യിം​​​​പ്ലേ​​​​റ്റും ധ​​​​രി​​​​ക്കാ​​​​ത്ത​​​​ത്, വ​​​​നി​​​​താ പ്ര​​​​ക്ഷോ​​​​ഭ​​​​ക​​​​ർ​​​​ക്കെ​​​​തി​​​​രേ​​​യു​​​​ള്ള ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ, ഇ​​​​ര​​​​ക​​​​ൾ​​​​ക്കു ന​​​​ൽ​​​​കി​​​​യ വൈ​​​​ദ്യ​​​​സ​​​​ഹാ​​​​യ​​​​ത്തി​​​​ന്‍റെ അ​​​​പ​​​​ര്യാ​​​​പ്ത തു​​​​ട​​​​ങ്ങി​​​​യവ ഉ​​​​ന്ന​​​​താ​​​​ധി​​​​കാ​​​​ര സ​​​​മി​​​​തി​​​​യു​​​​ടെ അ​​​​ന്വേ​​​​ഷ​​​​ണ​​​പ​​​​രി​​​​ധി​​​​യി​​​​ൽ വ​​​​രും.

ഇ​​​​തോ​​​​ടൊ​​​​പ്പം പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ പോ​​​​ലീ​​​​സി​​​​നു​​​നേ​​​രേ ന​​​​ട​​​​ത്തി​​​​യ അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ളും പൊ​​​​തു​​​​മു​​​​ത​​​​ൽ ന​​​​ശി​​​​പ്പി​​​​ച്ച​​​​ത​​​​ട​​​​ക്ക​​​​മു​​​​ള്ള വി​​​​ഷ​​​​യ​​​​ങ്ങ​​​​ളും സ​​​​മി​​​​തി​ അ​​​​ന്വേ​​​​ഷി​​​​ക്കു​​​​മെ​​​​ന്ന് കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി. വ​​​​നി​​​​താ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ ലൈം​​​​ഗി​​​​ക അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യെ​​​​ന്ന ഹ​​​​ർ​​​​ജി​​​​ക്കാ​​​​രു​​​​ടെ പ​​​​രാ​​​​തി മു​​​​ൻ​​​​ഗ​​​​ണ​​​​നാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

ഇ​​​​ട​​​​ക്കാ​​​​ല ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​ര​​​വും നി​​​ർ​​​ദേ​​​ശി​​​ക്കാം

പോ​​​​ലീ​​​​സും സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ​​​​ക്കു വ​​​​രു​​​​ത്തി​​​​യ ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്കു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചും അ​​​​തി​​​​ന് ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​ക്കു​​​​റി​​​​ച്ചും സ​​​​മി​​​​തി അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണം. ഒ​​​​പ്പം പ​​​​രി​​​​ക്കേ​​​​റ്റ പോ​​​​ലീ​​​​സു​​​​കാ​​​​ർ​​​​ക്കും പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ​​​​ക്കും ഇ​​​​ട​​​​ക്കാ​​​​ല ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ൽ​​​​കു​​​​ന്ന കാ​​​​ര്യ​​​​വും സ​​​​മി​​​​തി​​​​ക്കു നി​​​ർ​​​ദേ​​​ശി​​​ക്കാം.കൂ​​​​ടാ​​​​തെ, സ​​​​മി​​​​തി അ​​​​ധ്യ​​​​ക്ഷ​​​​ൻ നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് ഹ​​​​ർ​​​​ജി​​​​ക്കാ​​​​ർ​​​​ക്കു പ​​​​രാ​​​​തി​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​മെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

കു​​​​റ്റം ചെ​​​​യ്ത​​​​വ​​​​ർ ആ​​​​രാ​​​​യാ​​​​ലും ത​​​​ക്ക​​​​താ​​​​യ ശി​​​​ക്ഷ ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് ചൊ​​​​വ്വാ​​​​ഴ്ച കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​വേ സു​​​​പ്രീം​​​​കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. കേ​​​സി​​​​ലെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ ഇ​​​​രു​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ​​​​യും വാ​​​​ദം കേ​​​​ട്ട​​​ശേ​​​​ഷം കോ​​​​ട​​​​തി പി​​​​ന്നീ​​​​ട് തീ​​​​ർ​​​​പ്പാ​​​​ക്കും.

Latest News

Corehub Up